Section

malabari-logo-mobile

കാസര്‍കോട് സ്വദേശിനി കാമുകനെ തേടി തിരൂരങ്ങാടിയില്‍ എത്തി

HIGHLIGHTS : തിരൂരങ്ങാടി: കാമുകനെ തേടി തിരൂരങ്ങാടിയിലെത്തിയ കാസര്‍കോട് സ്വദേശിനിക്ക് കാണാനായത് കാമുകന്‍ മുന്നുമക്കളും ഭാര്യയുമുള്ള ഗൃഹനാഥന്‍. എന്നിട്ടും പിന്തിര...

തിരൂരങ്ങാടി: കാമുകനെ തേടി തിരൂരങ്ങാടിയിലെത്തിയ കാസര്‍കോട് സ്വദേശിനിക്ക് കാണാനായത് കാമുകന്‍ മുന്നുമക്കളും ഭാര്യയുമുള്ള ഗൃഹനാഥന്‍. എന്നിട്ടും പിന്തിരിയാന്‍ തയ്യാറകാത്തതിനെ തുടര്‍ന്ന് കാമുകിയെ മഹിളാമന്ദിരത്തിലാക്കി.

 

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയാണ് കാമുകി തിരൂരങ്ങാാടിയില്‍ എത്തിയത്. തിരൂരങ്ങാടി പന്താരങാടി സ്വദേശിയായ യുവാവിനെ തേടിയാണ് യുവതി എത്തിയത്. സൗഹൃദം പ്രണയമായതോടെ ഭര്‍തൃമതിയായ യുവതി വിവാഹ മോചനം നേടി യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു.

sameeksha-malabarinews

ഇവിടെയെത്തിയപ്പോളാണ് യുവാവിന് ഭാര്യയും മൂന്ന് മക്കളുമുണ്ടെന്ന് അറിയുന്നത്. യുവതി തിരൂരങ്ങാടിയിലെത്തിയ വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെഎത്തി.യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.
യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ് യുവതി.

സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും ബിസിനസിനായി യുവാവ് പണം വാങ്ങിയതായും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

പോലീസ് യുവതിയെ ഒടുവില്‍ മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!