മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പ്രിഥ്വിരാജിന്റെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ഇന്നലെ തേനി കളക്ട്രേറ്റിന്് മുന്നിലാണ് പ്രിഥ്വിയുടെ കോലം കത്തിച്ചത്. അഖിലേന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് കോലം കത്തിച്ച് പ്രതിഷേധിച്ചത്.
പ്രിഥ്വിരാജ് ഉള്‍പ്പെടയുള്ള മലയാള സിനിമാ താരങ്ങളെ തമിഴ് സിനിമകളില്‍ അഭിനയിപ്പിക്കരുതെന്ന ആവശ്യപ്പെട്ട് തമിഴക വാഴവ്ുരിരൈ കക്ഷി നേതാവും എംഎല്‍എയുമായ വേല്‍മുരുകനും രംഗത്തെത്തി.
സുപ്രീംകോടതി വിധിക്കെതിരെയാണ് പ്രിഥ്വരാജിന്റെ പ്രസ്താവനയെുന്നും നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് തേനി കളക്ടര്‍ക്ക് അഖിലേന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ നിവേദനം നല്‍കി.




