Section

malabari-logo-mobile

പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി പുഴച്ചാല്‍ എസ്എഫ്‌സി ക്ലബ്ബ്

HIGHLIGHTS : കേന്ദ്രസര്‍ക്കാരിന്റെ ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുനീക്കി പുഴച്ചാല്‍ എസ്എഫ്‌സി ക്ലബ്ബ്   രാജ്യത്തിന്റ...

കേന്ദ്രസര്‍ക്കാരിന്റെ ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുനീക്കി പുഴച്ചാല്‍ എസ്എഫ്‌സി ക്ലബ്ബ്

 

രാജ്യത്തിന്റെ 75 സ്വതന്ത്രദിനത്തോടെനുബന്ധിച്ചു ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും, നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി നടത്തുന്ന ‘Clean India-Freedom From Waste’ എന്ന ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ച് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ശേഖരിച്ചുനീക്കി പുഴച്ചാല്‍ എസ്എഫ്‌സി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍.

sameeksha-malabarinews

വിനോദ സഞ്ചാര കേന്ദ്രം കൂടിയായ പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്ത് സംഘടിപ്പിച്ച ഉദ്യമത്തിന് ക്ലബ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഉബൈദ് കാവുങ്ങപറബില്‍, വേങ്ങര ബ്ലോക്ക് നാഷണല്‍ യൂത്ത് വളണ്ടിയര്‍ അസ്‌ലം എന്നിവര്‍ നേതൃത്വം നല്‍കി.
ഷിഫാന്‍ അഞ്ചുകണ്ടന്‍,ഫസലുറഹ്മാന്‍ പിലാക്കല്‍,ഫഹീം രണ്ടത്താണി,
പി.മന്‍സൂര്‍,സെമീര്‍രണ്ടത്താണി,
ഇസ്മായില്‍ വേങ്ങര,സാബു പിലാക്കല്‍,ഫാരിസ് എന്നിവര്‍ പങ്കാളികളായി.

ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച ശുചീകരണ യത്‌നത്തില്‍ വേങ്ങര ബസ്സ്റ്റാന്‍ഡ് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുനീക്കിയിരുന്നു. വേങ്ങര കോട്ടക്കല്‍ റോഡിനിരുവശവുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവര്‍ നീക്കം ചെയ്്തരുന്നു.
ഇതോടൊപ്പം ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 30 വരെയാണ് ആസാദി കാ അമൃത് മഹോത്സവ് ശുചീകരണ യത്‌നം സംഘടിപ്പിക്കുന്നത് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!