Section

malabari-logo-mobile

സാക്ഷരതാ മിഷന്റെ ഭാഷാ പഠന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

HIGHLIGHTS : You can apply for the language courses of the Literacy Mission

ശാസ്ത്രീയമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘പച്ചമലയാളം’, ‘ഗുഡ് ഇംഗ്ലീഷ്’, ‘അച്ഛീ ഹിന്ദി’ എന്നീ നാല് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 28 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 2000 രൂപയുമാണ്. എട്ടാംക്ലാസ് പൂര്‍ത്തിയാക്കിയ 17 വയസുള്ളവര്‍ക്ക് കോഴ്‌സുകളില്‍ ചേരാം. ഔപചാരിക തലത്തില്‍ എട്ട് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കോഴ്‌സില്‍ ചേരാം. ഇവര്‍ക്ക് പ്രായപരിധി ബാധകമല്ല.

സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും ഔപചാരിക തലത്തില്‍ എട്ടാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസ്, കോഴ്‌സ് ഫീസ് ഇനങ്ങളില്‍ 2000 രൂപ അടച്ചാല്‍ മതി.

sameeksha-malabarinews

ഒരു സ്‌കൂളിലെ 20 പേര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ സ്‌കൂളില്‍ സമ്പര്‍ക്കപഠനകേന്ദ്രം അനുവദിക്കും. അധ്യാപകര്‍, രക്ഷിതാക്കള്‍, അനധ്യാപകര്‍ എന്നിവര്‍ക്കും കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ്. നിലവില്‍ സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ശനിയാഴ്ച മാത്രമായിരിക്കും സമ്പര്‍ക്കപഠന ക്ലാസ്. അപേക്ഷയും രജിസ്‌ട്രേഷന്‍ ഫോമും www.literacymissionkerala.org യില്‍ ലഭിക്കും. ഫോണ്‍: 0471- 2472253, 2472254.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!