Section

malabari-logo-mobile

അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം

HIGHLIGHTS : You can apply for teacher training

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്

sameeksha-malabarinews

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ, സംസ്‌കൃതം, ഫിലോസഫി കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സ് മെയ് 9 മുതല്‍ 16 വരെ നടക്കും. സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനില്‍ നടക്കുന്ന ക്ലാസ്സില്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.sdeuoc.ac.in, ഫോണ്‍ 0494 2400288, 2407356, 7494 .

അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി നടത്തുന്ന പരിശീലനത്തിലേക്ക് മെയ് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 19 മുതല്‍ ജൂണ്‍ 17 വരെ നടക്കുന്ന പരിശീലനത്തില്‍ ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ugchrdc.uoc.ac.in, ഫോണ്‍ – 0494 2407351

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. മെയ് 5-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 8-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്., സി.യു.സി.എസ്.എസ്. -പി.ജി. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. എം.എ. ഹിന്ദിയുടെ അറിയിപ്പ് പിന്നീട് പ്രസിദ്ധീകരിക്കും.

എസ്.ഡി.ഇ., പ്രീവിയസ്/1,2 സെമസ്റ്റര്‍ പി.ജി. ഏപ്രില്‍/മെയ് 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ അറിയിപ്പ് പിന്നീട് പ്രസിദ്ധീകരിക്കും.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കൗണ്‍സലിംഗ് സൈക്കോളജി ഒക്‌ടോബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 6 വരെ അപേക്ഷിക്കാം.

അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2021 ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ, ഫൈനല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്ന്, രണ്ട് വര്‍ഷ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 11 വരെ അപേക്ഷിക്കാം. ഫൈനല്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട തീയതി പിന്നീട് അറിയിക്കും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. പോളിമര്‍ കെമിസ്ട്രി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 7 വരെ അപേക്ഷിക്കാം.       പി.ആര്‍. 557/2022

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും മെയ് 9-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും മെയ് 11-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷ 27, 28 തീയതികളില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിലും ബി.വോക്. അഗ്രിക്കള്‍ച്ചര്‍ പ്രാക്ടിക്കല്‍ ഏപ്രില്‍ 28, മെയ് 3 തീയതികളിലും നടക്കും,

ഹാള്‍ടിക്കറ്റ്

മെയ് നാലിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. – യു.ജി., ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!