നടുറോഡില്‍ സഹോദരികളെ മര്‍ദ്ദിച്ച സംഭവത്തില്‍;പെണ്‍കുട്ടികളുടെ മൊഴി വീണ്ടും എടുത്തു

പരപ്പനങ്ങാടി: മലപ്പുറം പാണമ്പ്രയില്‍ വെച്ച് അശ്രദ്ധമായി ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ നടുറോഡില്‍ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് വീണ്ടും സഹോദരികളുടെ മൊഴിയെടുത്തു. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്.

സംഭവത്തില്‍ വനിതാ കമ്മീഷനും പെണ്‍കുട്ടികള്‍ പരാതി നല്‍കി. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് പെണ്‍കുട്ടികളുടെ തീരുമാനം.

അതെസമയം മോട്ടോര്‍ വാഹനവകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതി ഇബ്രാഹിം ഷെബീറിന്റെ വാഹനത്തിന്റെ അമിത വേഗത, നടുറോഡില്‍ വാഹനം നിര്‍ത്തിയുള്ള അതിക്രമം, റോങ്ങ് സൈഡില്‍ വാഹനം ഓടിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒക്ക് ജില്ല ആര്‍ടിയോ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top