മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടന്ന കോ-ഓപ്പ് എക്‌സ്‌പോയില്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ മലബാര്‍ സഹകരണ എജ്യുക്കേഷണല്‍ അക്കാദമിയുടെ ഐ.ടി സ്ഥാപനമായ മലബാര്‍ കോപ് – ടെക് ഏറെ ശ്രദ്ധനേടി.
നിലവില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള സോഫ്റ്റ് വേയര്‍, ക്ലൗണ്ട് സപ്പോര്‍ട്ട്, വി.പി.എന്‍ കണക്ടിവിറ്റി, എടിഎം കാര്‍ഡുകള്‍, എ ടി എം മെഷീന്‍ എന്നി സര്‍വീസുകള്‍ വളരെ തുച്ഛമായ വിലയ്ക്ക് സര്‍വീസുകള്‍ നല്‍കി വരുന്നു.
നിലവില്‍ വളരെ വലിയ തുകയ്ക്കാണ് സ്വകാര്യ കമ്പനികള്‍ സഹകരണ ബാങ്ക്, സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത്തരം സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. ചുരുങ്ങിയ ചെലവില്‍ മികച്ച ഐ.ടി. സേവനം നല്‍കുന്ന മലബാര്‍ കോപ്-കിന്റെ ഇടപ്പെടലിന് ശ്രദ്ധയാകര്‍ഷിക്കുകയാണ്.
എക്‌സ്‌പോയില്‍ നിന്ന് ഇതിനോടകം തന്നെ നിരവധി ഓര്‍ഡറുകള്‍ സഹകരണ സ്ഥാപനത്തിന് ലഭിച്ചു.




