ചൈതന്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോം കെയര്‍ സൊസൈറ്റിക്ക് മെഡിസിന്‍ കിറ്റ് വിതരണം ചെയ്തു

തിരൂര്‍ : കൂട്ടായി തീരദേശമേഖലയിലെ കിടപ്പു രോഗികളെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്തുവരുന്ന ചൈതന്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോം കെയര്‍ സൊസൈറ്റിക്ക് മെഡിസിന്‍ കിറ്റ് വിതരണം ചെയ്തു. ആതുര ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വണ്ടൂരിലെ പോരൂര്‍ പഞ്ചായത്തിലെ ചാത്തങ്ങോട്ടുപുറം മനു മെഡികെയറാണ് മെഡിസിന്‍ കിറ്റ് നല്‍കുന്നത്.

പതിനെട്ടാമത് മെഡിസിന്‍ കിറ്റ് കേരള സംസ്ഥാന കായിക, വഖഫ് ബോര്‍ഡ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനില്‍ നിന്നും ചൈതന്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി.

പ്രസിഡണ്ട് സലാം താണിക്കാട്, സെക്രട്ടറി യാസീന്‍ പികെ, ട്രഷറര്‍ ശരീഫ് കൂട്ടായി, ബഷീര്‍ ടി ബി .ആര്‍, സലീം സി.പി, കെബീര്‍ കൂട്ടായി, മുജീബ് വി.വി, മനു മെഡികെയര്‍ പ്രതിനിധി നാസര്‍ താണിക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top