Section

malabari-logo-mobile

വനിതാ കമ്മിഷന്‍ തീരദേശ ക്യാമ്പ് മലപ്പുറം പൊന്നാനിയില്‍;  ഗൃഹസന്ദര്‍ശനം ഡിസംബര്‍ 12ന്; സെമിനാര്‍ 13ന്

HIGHLIGHTS : Women's Commission Coastal Camp Malappuram Ponnani

തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം തീരദേശ ക്യാമ്പ് ഡിസംബര്‍ 12നും 13നും പൊന്നാനിയില്‍ നടക്കും. 12ന് രാവിലെ 8.30ന് പൊന്നാനി നഗരസഭയിലെ തീരമേഖലയിലെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രണ്ടിന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുംപുറം മുഖ്യാതിഥിയാകും. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, പൊന്നാനി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ഥന്‍, നഗരസഭ സെക്രട്ടറി സജിറൂണ്‍, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ രഞ്ജിനി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിഷബി എന്നിവര്‍ സംസാരിക്കും. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിക്കും.

13ന് രാവിലെ 10ന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുംപുറം മുഖ്യാതിഥിയാകും. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ.പി. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, പൊന്നാനി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ഥന്‍, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ രഞ്ജിനി, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, പൊന്നാനി നഗരസഭ സെക്രട്ടറി സജിറൂണ്‍ എന്നിവര്‍ സംസാരിക്കും. സ്ത്രീ സംരക്ഷണ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയത്തിലുള്ള ക്ലാസ് മലപ്പുറം വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം. ശ്രുതി നയിക്കും.

sameeksha-malabarinews
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!