Section

malabari-logo-mobile

പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ 11 ജില്ലകളില്‍ വനിതാ കമ്മിഷന്‍ ക്യാമ്പ്

HIGHLIGHTS : Women's commission camp in 11 districts to understand the problems of women in Scheduled Tribes region

പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു നേരിട്ടു മനസിലാക്കുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. ഇതില്‍ ആദ്യ പട്ടികവര്‍ഗ മേഖല ക്യാമ്പ് ഡിസംബര്‍ നാലിനും അഞ്ചിനും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നടക്കും.

വനിതാ കമ്മിഷന്റെ സന്ദര്‍ശനം ഡിസംബര്‍ നാലിന്
ഡിസംബര്‍ നാലിന് രാവിലെ 8.30ന് മലപ്പുറം പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ സങ്കേതം വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും.

sameeksha-malabarinews

സെമിനാര്‍ ഡിസംബര്‍ അഞ്ചിന്
ഡിസംബര്‍ അഞ്ചിന് രാവിലെ 10ന് നിലമ്പൂര്‍ നഗരസഭ ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം മുഖ്യാതിഥിയാകും.
വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, നിലമ്പൂര്‍ നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, നിലമ്പൂര്‍ ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ, നിലമ്പൂര്‍ നഗരസഭ സെക്രട്ടറി ജി. ബിനുജി, മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കോത്ത്, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റ്റി. മധു അവതരിപ്പിക്കും. ലഹരിയുടെ വിപത്ത് എന്ന വിഷയം മലപ്പുറം ലഹരിവിമുക്ത ഭാരതം ജില്ലാ കോ-ഓര്‍ഡിനേറ്ററും റിട്ട എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ ബി. ഹരികുമാര്‍ അവതരിപ്പിക്കും.

വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനയോഗം
ഡിസംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30ന് നിലമ്പൂര്‍ നഗരസഭ ഹാളില്‍ പട്ടികവര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനയോഗം ചേരും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി യോഗം ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് വിശിഷ്ടാതിഥിയാകും. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി,  അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, നിലമ്പൂര്‍ നോര്‍ച്ച് ഡിഎഫ്ഒ റ്റി. അശ്വിന്‍കുമാര്‍, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, നിലമ്പൂര്‍ ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ, നിലമ്പൂര്‍ നഗരസഭ സെക്രട്ടറി ജി. ബിനുജി, മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കാക്കോത്ത്, നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാനു, കീസ്‌റ്റോണ്‍ അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫസീല, മുണ്ടേരി  പട്ടികവര്‍ഗ സേവാ സൊസൈറ്റി സെക്രട്ടറി ചിത്ര, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റെജീന, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ റ്റി. മധു എന്നിവര്‍ സംസാരിക്കും. വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിക്കും.

സര്‍ക്കാരിന് ശിപാര്‍ശ നല്‍കും
പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി അടിയന്തിര ഇടപെടലുകള്‍ നടത്തുകയാണ് ലക്ഷ്യമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളില്‍ പട്ടികവര്‍ഗ മേഖലാ ക്യാമ്പ് സംഘടിപ്പിക്കും. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടിക വര്‍ഗ ജനസംഖ്യ 484839 ആണ്. പട്ടികവര്‍ഗ മേഖല വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. കാലാവസ്ഥയിലും പ്രകൃതിയിലും ജീവിത സാഹചര്യത്തിലും പൊതു സമൂഹത്തിലും സംജാതമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മൂലം നിരവധി പ്രത്യാഘാതങ്ങളാണ് പട്ടികവര്‍ഗ മേഖലയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!