Section

malabari-logo-mobile

സ്ത്രീകള്‍ സ്വയരക്ഷയ്ക്ക് മുളക് സ്‌പ്രേയോ, പേനകത്തിയോ കരുതുന്നത് തെറ്റില്ല

HIGHLIGHTS : മഞ്ചേരി: സ്ത്രീകള്‍ സ്വയരക്ഷക്ക് ചില ഉപകരണങ്ങള്‍ ബാഗില്‍ കരുതുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്. മഞ്ചേരി തുറക്കല്‍ എച്ച്.എം.സംഘത...

മഞ്ചേരി: സ്ത്രീകള്‍ സ്വയരക്ഷക്ക് ചില ഉപകരണങ്ങള്‍ ബാഗില്‍ കരുതുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്. മഞ്ചേരി തുറക്കല്‍ എച്ച്.എം.സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരി ക്കെതിരെ ഒന്നിക്കാം എന്ന സന്ദേശവുമായി നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് എത്തുന്നതു വരെയെങ്കിലും അക്രമികള്‍ക്കെതിരെ സ്വയരക്ഷക്ക് പിടിച്ചു നില്‍ക്കാന്‍ മുളക്‌സ് പ്രേയോ, പേനക്കത്തിയോ കരുതുന്നത് ആവശ്യമായി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധനകലകള്‍ പഠിപ്പിക്കണം. സ്‌കൂളില്‍ കരാട്ടേ പഠിപ്പിക്കുന്നുണ്ടോ എന്നന്വേഷിച്ച ഋഷിരാജ് സിംഗ് പഠിച്ചവരോട് വേദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. വേദിയിലെത്തിയ കുട്ടികളുടെ പ്രത്യാക്രമണ ശൈലി കണ്ട് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചത് ശ്രദ്ധേയമായി. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാറില്‍ ലഹരി ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

sameeksha-malabarinews

നഗരസഭാധ്യക്ഷ വി.എം.സുബൈദ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ടേട്ട് മെഹറലി മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാംഗങ്ങളായ യാഷിക് മേച്ചേരി, കെ.കെ.ബി.മുഹമ്മദലി, സൗജ ടീച്ചര്‍, മഹല്ല് ഖാദി സിദ്ധീഖ് ദാരിമി, പി.മുഹമ്മദ് എന്ന നാണി, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ആദം താനാരി, പി.എം.എ.മാന്‍മാന്‍, എം.മുഹമ്മദ് ഷാഫി, കെ.രാജേശ്വരി, കെ.കെ.ഹക്കീം, കെ.ഷരീഫ് എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് സി.ഐ.എസ്.അജിദാസ് ക്ലാസ്സെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!