ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ നിരോധിച്ചു

ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ നിരോധിച്ചു. പതിനെട്ടാം പടിക്ക് മുകളിലാണ് മൊബോല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ദേവസ്വംബോര്‍ഡ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top