Section

malabari-logo-mobile

കിടപ്പാടത്തിന് ഭീഷണിയാകുന്ന ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

HIGHLIGHTS : വളാഞ്ചേരി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ ദുരിതം സഹിക്കവെയ്യാതെ പ്രതിഷേധവുമായി നാട്ടുകാര്‍. ആതവനാട് പഞ്ചായത്തിലെ അമ്പലപ്പറമ്പ് ക്വാറ...

തിരൂര്‍: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ ദുരിതം സഹിക്കവെയ്യാതെ പ്രതിഷേധവുമായി നാട്ടുകാര്‍. ആതവനാട് പഞ്ചായത്തിലെ അമ്പലപ്പറമ്പ് ക്വാറിക്കെതിരെയാണ് സ്ത്രീകളടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.

മലപ്പുറം വളാഞ്ചേരി നഗരസഭയിലുള്‍പ്പെട്ട ആതവനാട് പഞ്ചായത്തിലെ അമ്പലപ്പറമ്പ് ക്വാറി വര്‍ഷങ്ങളായി ജനജീവിതത്തിന് ഭീഷണിയാവുകയാണ്. ക്വാറി ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അഞ്ചോ ആറോ ലോഡ് കല്ലെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുനൂറും ഇരുന്നൂറ്റിയമ്പതും ലോഡ് കല്ലാണ് ഇവിടെ ഖനനം നടത്തുന്നത്. വില്ലേജ് ഓഫീസ് മുതല്‍ ജിയോളജി വിഭാഗത്തിന് മുമ്പാകെ വരെ നാട്ടുകാര്‍ പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയൊന്നുമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

sameeksha-malabarinews

ക്വാറിയിലെ നിരന്തരപ്രവര്‍ത്തനം കാരണം ജീവിതം പൊറുതിമുട്ടിയിരിക്കുകയാണ് ഇവര്‍ക്ക്. കുടിവെള്ളം പോലും മുടങ്ങിയ അവസ്ഥയിലാണ്. സ്വപ്നതുല്യമായി നിര്‍മിച്ച വീടുപോലും ക്വാറികാരണം തകര്‍ച്ചാഭീഷണിയിലാണിവിടെ. കവളപ്പാറയിലെ പോലെ നമ്മുടെ വീടും ഒലിച്ചുപോകുമോ എന്ന കുട്ടികളുടെ ആശങ്കക്ക് മറുപടി നല്‍കാന്‍ പോലും മുതിര്‍ന്നവര്‍ക്കാകുന്നില്ല.

അധികൃതര്‍ക്ക് സമര്‍പ്പിച്ച പരാതിയില്‍ നടപടിയില്ലാതായതോടെയാണ് നാട്ടുകാരെ ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സ്വന്തം കിടപ്പാടത്തിന് ഭീഷണിയാകുന്ന ക്വാറിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങുകയാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!