പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്‌ഡേറ്റ് : കമൽഹാസനോടൊപ്പം ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ 

ഓരോ അപ്‌ഡേറ്റുകൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുന്ന മണിരത്‌നം – കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്‌ഡേറ്റ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിലമ്പരശന്‍ ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്ന ക്യാരക്ടര്‍ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ബോര്‍ഡര്‍ പട്രോള്‍ വാഹനത്തില്‍ മണലാരണ്യത്തില്‍ കുതിച്ചു പായുന്ന സിലമ്പരശന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കൈയില്‍ തോക്കുമായി തീപ്പൊരിലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലേക്കുള്ള എന്‍ട്രി. ന്യൂ തഗ് ഇന്‍ ടൗണ്‍ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റര്‍ സൂചിപ്പിക്കുന്നത് ചിത്രത്തില്‍ ആക്ഷന് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നു കൂടിയാണ്. മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോജു ജോര്‍ജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. പി.ആര്‍.ഒ – പ്രതീഷ് ശേഖര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top