ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ സഹസൈനികന്റെ വെടിയേറ്റ് മരിച്ചവരില്‍ കോഴിക്കോട് സ്വദേശിയും

ദില്ലി  ചത്തീസ്ഗഡില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ സഹസൈനികന്റെ വെടിയേറ്റ് മരിച്ച സൈനികരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശി. കോഴിക്കോട് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി എസി ബിജീഷ് ആണ് മരിച്ചത് സംഭവത്തില്‍ ആറ് സൈനികരാണ് മരിച്ചത്. രാവിലെ ഒമ്പതുമണിയോടെ ഒമ്പതരമണിയോടെയാണ് സംഭവം.

വെടിയുതര്‍ത്തിയ ഐടിബിപി സൈനികന്‍ സ്വയം വെടിയുതര്‍ത്തി. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിലൊരാള്‍ മലയാളിയായ തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസാണ്. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം റായ്പ്പൂരിലെ സൈനികആശുപത്രിയില്‍ എത്തിച്ചു. കോണ്‍സ്‌ററബിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്.

വ്യക്തിപരമായ കാരണങ്ങളാണ് വെടിപ്പിന് ഇടയാക്കിയതെന്നാണ് ഐജിപിയുടെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top