Section

malabari-logo-mobile

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

HIGHLIGHTS : ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര ...

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചാണ് പൗരത്വ ഭേദഗതി ബില്ല്. ഈ ബില്‍ അടുത്താഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും.

സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, പാര്‍സികള്‍ തുടങ്ങി ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ(ഭേദഗതി)ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കുന്ന വിഭാഗത്തില്‍പ്പെട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി വരുത്തുകയാണ് ബില്ലിലൂടെ ചെയ്യുന്നത്.

sameeksha-malabarinews

കഴിഞ്ഞ ലോക്‌സഭ ബില്ല് പാസാക്കിയെങ്കിലും രാജ്യസഭ നടക്കാത്തതിനാല്‍ ബില്‍ അസാധുവാക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!