കല്‍പനയുടെ മകള്‍ നായികയാകുന്നു

അകാലത്തില്‍ പൊലിഞ്ഞ പ്രശസ്ത ചലച്ചിത്ര താരം കല്‍പനയുടെ മകള്‍ ശ്രീമയി നായികയാകുന്നു. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ‘കിസ്സ’ എന്ന ചിത്രത്തിലാണ് ശ്രീമയി നായികായി എത്തുന്നത്.

ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്, മേഘ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പത്തിന് ആരംഭിക്കും. മിറാക്കിള്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു.

Share news
error: Content is protected !!
Scroll to Top