Section

malabari-logo-mobile

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസ്; പി.ചിദംബരത്തിന് ജാമ്യം

HIGHLIGHTS : ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ...

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

കേസില്‍ അറസ്റ്റിലായ ചിദംബരം കഴിഞ്ഞ 106 ദിവസമായി ജയിലിലായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് എടുത്ത കേസിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രാജ്യവിട്ട് പോകരുതെന്നും രണ്ടലക്ഷം രൂപ ജാമ്യത്തുകയായി കെട്ടി വയ്ക്കണം പരസ്യ പ്രസ്താവനകള്‍ നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

sameeksha-malabarinews

ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കി എന്നാണ് കേസ്. ഇത്തരത്തില്‍ അനുമതി നല്‍കിയതില്‍ അഴിമതിയും ചട്ടലംഘനവും നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!