HIGHLIGHTS : Winners of Parappanad Business Festival felicitated
പരപ്പനാട് വ്യാപാരോത്സവ വിജയികളെ ആദരിച്ച് സ്വര്‍ണ്ണാലയ ഗോള്‍ഡ്
പരപ്പനങ്ങാടി: പരപ്പനാട് വ്യാപരോത്സവ വിജയികളെ സ്വര്‍ണ്ണാലയ ഗോള്‍ഡ് ആന്റ് ഡയമണ്ട് ആദരിച്ചു. ഒന്നാം സമ്മാനത്തിനര്‍ഹനായ പരപ്പനങ്ങാടി സ്വദേശി സക്കരിയക്ക് ഉപഹാരം പഞ്ചാബ് നാഷ്ണല്‍ ബാങ്ക് മാനേജര്‍ ജിതിന്‍ നല്‍കി. രണ്ടാം സമ്മാനാര്‍ഹയായ ആര്യ വിജീഷിനുള്ള ഉപഹാരം കെഎസ്എഫ്ഇ പരപ്പനങ്ങാടി ശാഖ മാനേജര്‍ അന്‍വറും സമ്മാനിച്ചു.
ആറുമാസക്കാലമായി പരപ്പനങ്ങാടിയിലെ വ്യാപാരികള്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വ്യാപാരോത്സവം സംഘടിപ്പിച്ചത്. വ്യാപരസ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്തവരില്‍ നിന്നാണ് നറക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാം സമ്മാനം മാരുതി കെ 10 കാറും, രണ്ടാം സമ്മാനം സ്‌കൂട്ടറുമായിരുന്നു. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കിയിരുന്നു.


വ്യാപാരോത്സവം വിപണിയില്‍ ഉണര്‍വുണ്ടാക്കയെന്ന് വ്യാപരികള്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു