കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘പ്രോസ്പെക്ട്’ മെഗാ തൊഴില്‍ മേള 120 പേര്‍ക്ക് ജോലിയായി

‘പ്രോസ്പെക്ട്’ മെഗാ തൊഴില്‍ മേള 120 പേര്‍ക്ക് ജോലിയായി

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയും സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ച പ്രോസ്പെക്ട് തൊഴില്‍ മേളയില്‍ ജോലി ലഭിച്ചത് 120 പേര്‍ക്ക്. ആയിരത്തിലധികം പേര്‍ പങ്കെടുത്ത മേളയില്‍ കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലേത് ഉള്‍പ്പെടെ 23 സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ഥികളെ തേടിയെത്തിയത്. 152 പേര്‍ വിവിധ കമ്പനികളിലെ പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുമുണ്ട്. കോഴിക്കോട് എംപ്ലോയ്മെന്റ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രമ ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷനായി.  ഡെപ്യൂട്ടി ചീഫ് ടി. അമ്മാര്‍, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ശൈലേഷ്, സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, ജില്ലാ പ്ലേസ്മെന്റ് ഓഫീസര്‍ സുനിത എസ്. വര്‍മ, കാമ്പസ് പ്ലേസ്മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അപര്‍ണ സജീവ് എന്നിവര്‍ സംസാരിച്ചു.

പരീക്ഷകള്‍ മാറ്റി

സപ്തംബര്‍ 18 മുതല്‍ 23 വരെ കാലിക്കറ്റ് സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാറ്റി

സപ്തംബര്‍ 18 മുതല്‍ 23 വരെ അഫിലിയേറ്റഡ് കോളേജുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ മൂല്യനിര്‍ണയ ക്യാമ്പുകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022, ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top