കാസര്‍കോട്: നടന്‍ ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കാസര്‍കോട് ചന്തേരി പോലീസ് കേസെടുത്തിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
കാസര്‍കോഡ് സ്വദേശിനിയായ യുവതി വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്തുവരികയാണ്. ഇവിടെ വെച്ചാണ് നടനുമായി പരിചയപ്പെടുന്നത് പിന്നീട് വിവാഹവാഗ്ദാനം നല്‍കുകയായികരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




