മണ്ഡല പുനർനിർണയ – വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്; നിലപാടിലുറച്ച് പ്രതിപക്ഷം

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്.

ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻ.ഡി.എ.യ്ക്ക് പാർലമെന്റിലില്ല. അതിനാൽ പ്രതിപക്ഷം പിന്തുണയ്ക്കുകയോ ചില കക്ഷികൾ വിട്ടുനിൽക്കുകയോ ചെയ്യാതെ ബില്ലുകൾ പാസാവില്ല. ലോക്‌സഭയിൽ എൻ.ഡി.എ.യ്ക്ക് 293 അംഗങ്ങളാണുള്ളത്. അതായത് 54 ശതമാനം. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ലോക്‌സഭയിൽ മുഴുവൻ പേരും ഹാജരായി വോട്ടുചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 സീറ്റുകൾ വേണം.

ഇന്ന് പുലർച്ചെ ഒരു മണി വരെ പാർലമെന്റിൽ വനിതാ ബില്ലിൽ ചർച്ചകളുണ്ടായിരുന്നു. വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ ഉയരുന്ന ആശങ്കകൾ ഉയരുന്നതിനിടെ 2011-ലെ സെൻസസ് കണക്കിലെടുക്കാതെ, എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌സഭയിൽ 50 ശതമാനം സീറ്റ് വർധന ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ .

ബില്ലിലൂടെ ലോക്‌സഭയിൽ യഥാർഥ അംഗബലം 816 ആയി വർധിക്കുകയും പരമാവധി അംഗബലം 850 ആകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് 129-ൽ നിന്ന് 195 ആയി വർധിക്കും. കേരളത്തിന്റെ അംഗബലം 20-ൽ നിന്ന് 30 ആയി വർധിക്കും. കേരളത്തിന്റെ പ്രാതിനിധ്യം 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയിരുന്നെങ്കിൽ മൂന്നുസീറ്റുകളാണ് അധികം ലഭിക്കുക. അതേസമയം, ഉത്തരേന്ത്യയിലെ ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങളിൽ അംഗബലം വൻതോതിൽ വർധിക്കും. ഉത്തർപ്രദേശിന്റെ സീറ്റ് നില 80-ൽനിന്ന് 120 ആകും. ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 എന്ന അനുപാതം 23.87 ആയി ഉയരും. തമിഴ്നാട്ടിലെ എം പിമാരുടെ എണ്ണം 39 ൽ നിന്ന് 59 ആകും. ലോക്സഭയിൽ കേരളത്തിന്‍റെ അനുപാതം 3.68 എന്നത് 3.67 എന്നായി മാറുമെന്നും കർണാടകയുടെ സീറ്റ് 28 ൽ നിന്ന് 42 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top