Section

malabari-logo-mobile

ദുരിതങ്ങള്‍ക്കറുതയാകുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍: പൊന്നാനി തീരത്ത് കടല്‍ഭിത്തി നിര്‍മാണം അന്തിമഘട്ടത്തില്‍

HIGHLIGHTS : Construction of sea wall on Ponnani coast is in final stage

പൊന്നാനി: കടലേറ്റം തടയുന്നതിനായി പൊന്നാനി തീരത്ത് കടല്‍ഭിത്തിയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. കടല്‍ ക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളര്‍ പള്ളി ഭാഗത്ത് 218 മീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തിയുടെ നിര്‍മാണം 70 ശതമാനത്തോളം പണി പൂര്‍ത്തീകരിച്ചു. രണ്ടു പാളികളായി നിര്‍മിക്കുന്ന കടല്‍ഭിത്തിയുടെ അടിഭാഗത്ത് 7.6 മീറ്റര്‍ വീതിയും മുകളില്‍ മീറ്റര്‍ വീതിയും ഉണ്ടാകും. 2.8 മീറ്റര്‍ ഉയരമാണ് ഭിത്തിക്കുണ്ടാവുക. 35 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചനവകുപ്പ് ഫണ്ടും ചേര്‍ന്ന് 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂടാതെ ദുരന്തനിവാരണ വകുപ്പില്‍ നിന്ന് 16 ലക്ഷം രൂപ ചില്ലവഴിച്ച് മുല്ല റോഡ് പ്രദേശത്ത് ജിയോബാഗിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. 134 മീറ്റര്‍ നീളത്തിലാണ് ജിയോബാഗ് സ്ഥാപിക്കുന്നത്. ഇതോടെ പൊന്നാനിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ തീരസംരക്ഷണത്തിനായി 81 ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാവുന്നത്.

കൂടാതെ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പൊന്നാനി നഗരസഭയിലെ അലിയാര്‍ പള്ളി മുതല്‍ മരക്കടവ് വരെയുള്ള പ്രദേശങ്ങളിലായി 1084 മീറ്റര്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ 10 കോടി രൂപയുടെ പദ്ധതിയും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. പൊന്നാനി നഗരസഭയിലെ അലിയാര്‍ പള്ളിമുതല്‍ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയില്‍ 234 മീറ്ററും പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ ഭാഗത്ത് 250 മീറ്റര്‍ നീളത്തിലുമാണ് കടല്‍ഭിത്തി നിര്‍മിക്കുക.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!