HIGHLIGHTS : Which Chaiwala did the trolls mean?'; Prakash Raj with explanation
ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച ആദ്യത്തെ പോസ്റ്റില്‍ വിശദീകരണവുമായി നടന്‍ പ്രകാശ് രാജ്. ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന് പ്രകാശ് രാജ് ട്വിറ്ററില്‍(എക്‌സ്) കുറിച്ചു. വിദ്വേഷം വെറുപ്പിനെ മാത്രമേ കാണുകയുള്ളു.. വിമര്‍ശിക്കുന്നവര്‍ ഏത് ‘ചായ് വാല’യെയാണ് കണ്ടതെന്ന് തനിക്കറിയില്ല. തമാശ പറയുന്നത് മനസ്സിലാവുന്നില്ലെങ്കില്‍ നിങ്ങള്‍ തന്നെ ഒരു തമാശയാണെന്നും, വളരുക. ചോദിച്ചെന്നു മാത്രം.”…പ്രകാശ് രാജ് കുറിച്ചു.
‘ബ്രേക്കിങ് ന്യൂസ് : ചന്ദ്രയാനില്‍ നിന്നുള്ള ആദ്യചിത്രം പുറത്ത്’ എന്ന അടിക്കുറിപ്പോടെ ഒരാള്‍ ചായ അടിക്കുന്ന ചിത്രമായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ചന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ മറ്റന്നാള്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്റെ ട്വീറ്റ് ചര്‍ച്ചാ വിഷയമാകുന്നത്. രൂക്ഷവിമര്‍ശനമാണ് പല കോണുകളില്‍ നിന്നും പ്രകാശ് രാജിന്റെ പ്രതികരണത്തിനെതിരെ ഉയരുന്നത്.


ചന്ദ്രനില്‍പ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാര്‍ട്ടൂണ്‍ പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമര്‍ശിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ ചിലര്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു