HIGHLIGHTS : Kunhalikutty's mercy sheltered eight needy families
പരപ്പനങ്ങാടി : പരപ്പനങ്ങാടി ‘അഭയം’ പാലിയേറ്റീവ് ഉപാധ്യക്ഷന്‍ എട്ടു കുടുംബങ്ങള്‍ക് സ്വന്തം ഭൂമി വീതിച്ച് നല്‍കി അഭയമൊരുക്കി.
ചെട്ടിപ്പടി സ്വദേശിയും അഭയം പാലിയേറ്റീവ് ജീവകാരുണ്യ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും വൈസ് പ്രസിഡന്റ് കെ. പി. കുഞ്ഞാലിക്കുട്ടിയാണ് വേറിട്ട മാതൃകയായത്.
കിടപ്പാടമില്ലാത്ത എട്ടു കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് ഭൂമിയും പതിനൊന്ന് കുടുംബങ്ങള്‍ക്ക് റോഡിനും അടക്കം ഇരുപത്തിയൊമ്പത് സെന്റ് സ്ഥലമാണ് ഇദ്ദേഹം ദാനമായി നല്‍കിയത്.


ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ ഇ.കെ ഇമ്പിച്ചിബാവ സ്മാരക
ട്രസ്റ്റിനെയാണ് അര്‍ഹരായ ഗുണഭോക്താക്കളെ തെരെഞ്ഞടുക്കാന്‍ ചുമതലപെടുത്തിയത്.
ട്രസ്റ്റ് പ്രവര്‍ത്തകരാണ് ഭൂമി അളന്ന് മൂന്ന് ഭാഗത്തേക്കും എട്ട് അടി വീതിയില്‍ റോഡിന് സ്ഥലം നീക്കിവെച്ച് മൂന്ന് സെന്റിന്റെ എട്ടു പ്ലോട്ടുകളായി തിരിച്ചു നല്‍കിയത്. ഇരുപത്തിനാലു സെന്റ് ഭൂമി വീടുകള്‍ക്കും അഞ്ചു സെന്റ് റോഡിനും വക തിരിച്ചു. ലൈഫ് – പി.എം.എ.വൈ ഗുണഭോക്തൃലിസ്റ്റില്‍ നിന്ന് ആറു പേരെയും , ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന ഒരു വിധവയും നാലു ചെറിയ മക്കളും അടങ്ങുന്ന കുടുംബവും, ഒരു കിഡ്‌നി രോഗിയുടെ കുടുബവുമടക്കം എട്ടു കുടുംബങ്ങളെ തെരഞ്ഞെടുത്തതില്‍ അര്‍ഹത മാത്രമാണ് പരിഗണിച്ചെതെന്നും , അര്‍ഹരുടെ സാന്നിദ്ധ്യത്തില്‍ നറുക്കിട്ട് ഓരോരുത്തരുടെയും പ്ലോട്ടുകള്‍ അവര്‍ തന്നെ തിരഞ്ഞെടുക്കുകയായിരുന്നെന്നും ട്രസ്റ്റ് പ്രവര്‍ത്തകര്‍ പറഞ്ഞു.
നന്മയാര്‍ന്ന ഈ കാരുണ്യ പ്രവര്‍ത്തനം മറച്ച് വെക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അംഗീകരിക്കാതെ ട്രസ്റ്റ് ഭാരവാഹികളാണ് ഈ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.
നേരത്തെ കുറ്റിപ്പുറത്തും , പിന്നീട് വേങ്ങരയിലും മുന്‍ മന്ത്രി പി. കെ. കുഞാലി കുട്ടിക്കെതിരെ മത്സരിച്ച് അപരനായി ശ്രദ്ധ നേടിയ കെ.പി. കുഞാലികുട്ടിയുടെ ഈ നന്മക് ആര്‍ക്കും അപരത്വം കല്‍പ്പിക്കാനാവില്ല. സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് കുഞ്ഞാലികുട്ടി കക്ഷി രാഷ്ട്രീയം നോക്കാതെ അര്‍ഹര്‍ക്ക് കിടപാടം അളന്ന് നല്‍കിയത്.
സി പി എം പ്രവര്‍ത്തകനായ കുഞ്ഞാലിക്കുട്ടി ആരോഗ്യ പരമായ കാരണങ്ങളാല്‍ പാര്‍ട്ടി അംഗത്വമൊഴിഞ്ഞെങ്കിലും ജീവകാരുണ്യ രംഗത്ത് സജീവമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു