താനൂരിലെ കസ്റ്റഡി മരണം കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

താനൂരില്‍ മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേസില്‍ സാക്ഷി ഒപ്പിട്ടതിന്റെ പേരില്‍ ഡിവൈഎഫ്‌ഐയെയും നേതാക്കളെയും സമൂഹമാധ്യമ ങ്ങളിലൂടെ അപകീര്‍ത്തിപ്പെടു ത്താന്‍ മുസ്ലിംലീഗും ഇതര സംഘ ടനകളും ശ്രമിക്കുകയാണ്. ഇതി നെ രാഷ്ട്രീയമായും നിയമപരമായ യും നേരിടും.

ആഗസ്ത് 15ന് നടന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജില്ലാ ജാഥയുടെ പ്രചാരണ ബോ ര്‍ഡുകള്‍ എഴുതുന്നതിനിടയിലാണ് ദേവധാര്‍ റെയില്‍വേ മേല്‍പ്പാ ലത്തിന് താഴെവച്ച് താനൂര്‍ എസ്‌ഐ ആര്‍ ഡി കൃഷ്ണലാലിന്റെ നേതൃത്വത്തില്‍ മയക്കുമരുന്നുമാ യി പ്രതികളെ അറസ്റ്റ് ചെയ്യുന്നത് കണ്ടത്.

എംഡിഎംഎയുമായി പി ടികൂടിയതിനാലാണ് ഡിവൈഎ ഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിന് സാക്ഷി ഒപ്പിട്ടത്. ഇതിന് മുമ്പും ശേഷമുള്ളതുമായ സംഭവങ്ങളു മായി ഡിവൈഎഫ്‌ഐ പ്രവര്‍ത്ത കര്‍ക്ക് ഒരു ബന്ധമോ അറിവോ ഇല്ല. ഏതു പ്രതിസന്ധികളെയും കുപ്രചരണങ്ങളെയും മറികടന്നു കൊണ്ട് ലഹരിമാഫിയയെ അമര്‍ച്ച ചയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്ക് ഡിവൈഎഫ്‌ഐ ഇനിയും നേതൃത്വം നല്‍കുമെന്നും പ്രസ്താ വനയില്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top