Section

malabari-logo-mobile

ഓരോ ചാറ്റുകള്‍ക്കും ഇനി ഓരോ ബാക്ക്ഗ്രൗണ്ട് ; 3 പുത്തന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്

HIGHLIGHTS : ഇടക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ ആകര്‍ഷിപ്പിക്കാറുണ്ട് വാട്സ്ആപ്പ്. ഇത്തവണയും പുതിയ 3 ഫീച്ചറുകളാണ് വാട്സ്ആപ്പില്‍ എത്തി...

ഇടക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ ആകര്‍ഷിപ്പിക്കാറുണ്ട് വാട്സ്ആപ്പ്. ഇത്തവണയും പുതിയ 3 ഫീച്ചറുകളാണ് വാട്സ്ആപ്പില്‍ എത്തിയിട്ടുള്ളത് . വ്യത്യസ്ത ചാറ്റുകള്‍ക്കായി ഇനി വ്യത്യസ്ത വാള്‍പേപ്പര്‍ ഉപയോഗിക്കുന്നയാള്‍ക്കു തന്നെ ക്രമീകരിക്കാന്‍ സാധിക്കുന്ന കസ്റ്റം ചാറ്റ് വാള്‍പേപ്പറാണ് അതില്‍ ഒന്ന്. വാട്സ്ആപ്പിലെ ചാറ്റുകളുടെ പശ്ചാത്തലം മാറ്റാമെങ്കിലും ഇതുവരെ ഓരോ ചാറ്റുകള്‍ക്കും പ്രത്യേകം ബാക്ഗ്രൗണ്ട് ക്രമീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. വാള്‍പേപ്പറുകളില്‍ പ്രധാനമായും നാല് അപ്ഡേറ്റുകളാണ് കാണുന്നത്. എക്സ്ട്രാ ഡൂഡിള്‍ വാള്‍പേപ്പറുകള്‍, അപ്ഡേറ്റ് ചെയ്ത സ്റ്റോക്ക് വാള്‍പേപ്പര്‍ ഗാലറി,ലൈറ്റ് ഡാര്‍ക്ക് മോഡ് സെറ്റിങ്ങുകള്‍ക്കായി പ്രത്യേക വാള്‍പേപ്പറുകള്‍ സജ്ജമാക്കാനുള്ള കഴിവ് എന്നിവയാണ് ഇതിലുള്ളത് . ഈ ഫീച്ചറിലൂടെ ചാറ്റുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.

സ്റ്റിക്കര്‍ സെര്‍ച്ച് ആണ് മറ്റൊരു ഫീച്ചര്‍ . വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജിഫ് ചിത്രങ്ങളും ഇമോജികളും മാത്രമാണ് ആപ്പില്‍ തിരയാന്‍ സാധിച്ചിരുന്നത്. സമാനമായ രീതിയില്‍ ഇനി ഉപയോക്താക്കള്‍ക്ക് ആവശ്യമായ സ്റ്റിക്കറുകളും സെര്‍ച്ച് ചെയ്‌തെടുക്കാം.

sameeksha-malabarinews

ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്ക് ആണ് മറ്റൊരു പുത്തന്‍ ഫീച്ചര്‍. ലോകാരോഗ്യ സംഘടനയുടെ ‘ടുഗെദര്‍ അറ്റ് ഹോം’ സ്റ്റിക്കര്‍ പാക്കിലേക്ക് ആനിമേഷന്‍ കൂടെ ചേര്‍ത്താണ് ഈ പാക്ക് തയ്യാറാക്കിയിരിക്കുന്നത്. അറബിക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ്, ടര്‍ക്കിഷ് എന്നീ 9 ഭാഷകളില്‍ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്ക് ലഭ്യമാണ്.
ഡിസപ്പിയറിങ് മെസ്സേജസ് എന്ന ഫീച്ചറും വാട്സ്ആപ്പ് പയ്‌മെന്റ്‌റ് സൗകര്യവും മുന്‍പ് വന്നിട്ടുണ്ടായിരുന്നു.

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!