Section

malabari-logo-mobile

ബുറെവി ആശങ്കയൊഴിയുന്നു : റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

HIGHLIGHTS : തിരുവനന്തപുരം : ബുറെവി തമിഴ്‌നാട് തീരം തൊടാന്‍ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട് തീരം തോടും മുന്‍പേ അതിതീവ്ര ന്യൂനമര്‍ദമായി മാറുകയാ...

തിരുവനന്തപുരം : ബുറെവി തമിഴ്‌നാട് തീരം തൊടാന്‍ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട് തീരം തോടും മുന്‍പേ അതിതീവ്ര ന്യൂനമര്‍ദമായി മാറുകയായിരുന്നു. നിലവില്‍ കാറ്റിന്റെ വേഗം 50 മുതല്‍ 60 കി.മീറ്റര്‍ വരെയാണ് .

കേരളത്തിലേക്കുള്ള കാറ്റിന്റെ പ്രവേശനവും വൈകിയേക്കാം. കേരളത്തില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കി.മീറ്റര്‍ വരെയാകാനാണ് സാധ്യത. നേരത്തെ നല്‍കിയിരുന്ന തെക്കന്‍ കേരളത്തിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.

sameeksha-malabarinews

കേരളത്തില്‍ ഇന്ന്ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. .5 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ ബന്ധന വിലക്കും തുടരുന്നു. കേരള,എം .ജി ,ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു .ഇന്നത്തെ പിഎസ് സി പരീക്ഷയും അഭിമുഖവും മാറ്റിവെച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!