ബുറെവി ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയെന്ന് കാലാവസ്ഥ വകുപ്പ്.
തമിഴ്‌നാട് തീരത്ത് എത്തുന്നതിനു മുന്‍പ് മാന്നാര്‍ ഉള്‍ക്കടലില്‍ വെച്ച് തന്നെ ശക്തി കുറഞ്ഞു. ബുറെവി നാളെ കേരളത്തിലേക്ക് കടക്കും .
കേരളത്തിലെത്തുമ്പോള്‍ ശക്തി കുറഞ്ഞ് കാറ്റിന്റെ വേഗത 45 കി.മീറ്ററാവാനാണ് സാധ്യത.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ നാളെ (വെള്ളിയാഴ്ച ) പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി , ആലപ്പുഴ,പത്തനംതിട്ട എന്നീ ജില്ലകളിലാണ് അവധി.
ആവശ്യ സര്‍വീസുകള്‍ ,തിരഞ്ഞെടുപ്പ് ചുമതലകള്‍ , ദുരന്ത നിവാരണം എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ .ചന്ദ്രശേഖരന്‍ പറഞ്ഞു.




