ശ്രീലങ്കയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും നിരോധിച്ചു

കൊളംബോ:ശ്രീലങ്കിയില്‍ ഫേസ്ബുക്കിനും വാട്‌സാപ്പിനും നിരോധനം. മുസ്ലിം പള്ളിക്കെതിരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്രിസ്ത്യന്‍ വിഭാഗം കൂടുതലായി താമസിക്കുന്ന മേഖലയിലെ മുസ്ലിം പള്ളിക്ക് നേരെയാണ് കല്ലേറുണ്ടായത്. മുസ്ലിം ഉടമസ്ഥതയിലുള്ള കടയ്ക്ക് നേരെയും കല്ലേറുണ്ടായിരുന്നു.

‘ഒരു ദിവസം നിങ്ങളും കരയും’ എന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഈ പോസ്റ്റിട്ട അബ്ദുള്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍(38)ആണ് അറസ്റ്റിലായത്.

ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന് നിരവധി പേരുടെ ജീവന്‍ നഷ്ടമായതിന് പിന്നാലെയാണ് മുസ്ലിം-ക്രിസ്ത്യ വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നു എന്ന കാരണത്താല്‍ ഫോസ്ബുക്കിനും വാട്‌സ്ആപ്പിനും താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles