എഴുത്തുകാരി മൈന ഉമൈബാന്‍ യു എന്‍ സമ്മേളനത്തിലേക്ക്

മലപ്പുറം: ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ എഴുത്തുകാരിയായ മൈന ഉമൈബാനും പങ്കെടുക്കും. 2019 മെയ് 13 മുതല്‍ 17 വരെ സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ വെച്ചാണ് സമ്മേളനും
കേരളത്തില്‍ നിന്നും ക്ഷണിക്കപ്പെട്ട പ്രതിനിധികളില്‍ ഉള്‍പ്പെട്ട എഴുത്തുകാരിയും
മമ്പാട് എം ഇ എസ് കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ: മൈന ഉമൈബാന്‍ സമ്മേളനത്തില്‍ ‘പ്രളയവും ലിംഗനീതിയും” എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിക്കും.

ലോകത്ത് പ്രകൃതിക്ഷോഭങ്ങള്‍ നേരിട്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ക്ഷണിക്കപ്പെട്ട പ്രതിനിധികളും യു.എന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സംബന്ധിക്കുന്നതാണ്.

Related Articles