Section

malabari-logo-mobile

തിരൂരില്‍ അധ്യാപകന്‍ കാറിടിച്ചു മരിച്ചു

HIGHLIGHTS : തിരൂര്‍: തിരൂര്‍ ആലത്തിയൂര്‍ കെ എച്ച് എം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ മുറിവഴിക്കല്‍ കൂഞ്ചേരി മുഹമ്മദ് അന്‍സാരി (49 ) കാറിടിച്ചു മരിച്ചു. ...

തിരൂര്‍: തിരൂര്‍ ആലത്തിയൂര്‍ കെ എച്ച് എം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ മുറിവഴിക്കല്‍ കൂഞ്ചേരി മുഹമ്മദ് അന്‍സാരി (49 ) കാറിടിച്ചു മരിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ നിസ്‌ക്കരിക്കുന്നതിനായി വീടിനു സമീപത്തെ പള്ളിയിലേക്ക് നടന്നു പോകുമ്പോള്‍ നിയന്ത്രണംതെറ്റി വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുറി വഴിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍വ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനായിരുന്നു. പറവണ്ണ ജംഇയ്യത്തുല്‍ സലഫി എക്‌സിക്യുട്ടീവ് അംഗമാണ്.പിതാവ് മുന്‍ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ പരേതനായ കുഞ്ഞിബാവ ഹാജി. മാതാവ്: ആയിശ കുട്ടി.

sameeksha-malabarinews

ഭാര്യ: ബബിത ( അധ്യാപിക പി.എ.എന്‍.എം എസ്.എ.യു.പി സ്‌ക്കൂള്‍: പച്ചാട്ടിരി ). മക്കള്‍: അസ്‌ന ( വിദ്യാര്‍ത്ഥി : എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജ്. കുറ്റിപ്പുറം) അഫ്‌ല (വിദ്യാര്‍ത്ഥി : പിഎസ്എംഒ. കോളേജ് തിരുരങ്ങാടി ) അസ്‌ലിന്‍ ( വിദ്യാര്‍ത്ഥി: പിഎഎന്‍എംഎസ്എ യുപി സ്‌കൂള്‍. പച്ചാട്ടിരി ) സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് ,
അബ്ദു റഹീം, സലീം, അന്‍വര്‍ , ഫാത്തിമ കൂട്ടായി , സൈനബ പച്ചാട്ടിരി .

ഖബറടക്കം തിങ്കളാഴ്ച 2 മണിക്ക് പറവണ്ണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!