തൃശ്ശൂരില്‍ വാഹനപകടത്തില്‍ പരിക്കേറ്റ തിരൂര്‍ സ്വദേശിയായ ഒരാള്‍കൂടി മരിച്ചു

താനൂര്‍ : തൃശ്ശൂര്‍ മുണ്ടൂര്‍ പുറ്റേക്കരയില്‍ ലോറിയും, ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഒഴൂര്‍ സ്വദേശി പൈക്കാട്ടില്‍ രാമചന്ദ്രന്‍ എന്ന മണിയുടെ മകന്‍ രജീഷാ(27)ണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
രജീഷിന്റെ അമ്മ രുഗ്മിണി(47), പിതൃസഹോദരപുത്രന്‍ അലന്‍ കൃഷ്ണ(6) എന്നിവര്‍ നേരത്തെ മരിച്ചു. അപകടത്തില്‍പ്പെട്ട ഓട്ടോ ഓടിച്ചിരുന്നത് രജീഷായിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന പൈക്കാട്ടില്‍ രാമചന്ദ്രന്‍ (52), രാമചന്ദ്രന്റ സഹോദരന്‍ രവീന്ദ്രന്റെ മക്കളായ നിയ(14), നിവ്യ(12), ലോറി ഡ്രൈവര്‍ നാഗര്‍കോവില്‍ സ്വദേശി രമേശ്(50), എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വെള്ളിയാഴ്ച്ച വൈകിട്ടാണ് രാമചന്ദ്രന്റെ കുടുംബം വീട്ടില്‍ നിന്നും പുറപ്പെട്ടത്. ശനിയാഴ്ച്ച പുലര്‍ച്ച ക്ഷേത്ര ദര്‍ശനം കഴിഞ്ഞതിന് ശേഷം തൃശ്ശൂരിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോക്കുള്ളില്‍ കുടുങ്ങിയവരെ എറെ പണിപെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സഹോദരന്‍: മഹേഷ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top