Section

malabari-logo-mobile

‘മഞ്ഞു പെയ്യുമ്പോള്‍ ഇല പറയാതിരുന്നത് ‘; ഓര്‍മകള്‍ പങ്കുവെച്ച് എം.ടിയും കെ.എസ് ഹംസയും

HIGHLIGHTS : 'What the leaf did not say when it snowed'; MT and KS Hamza sharing memories

കോഴിക്കോട്: മലയാളത്തിന്റെ സര്‍ഗവസന്തം എം.ടി വാസുദേവന്‍ നായരെ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ സന്ദര്‍ശിച്ചു. കോഴിക്കോട് നടക്കാവിലുള്ള എം.ടിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഇരുവര്‍ക്കും പഴയ ഓര്‍മകള്‍ പങ്കുവെക്കാനുള്ള അവസരം കൂടിയായി കൂടിക്കാഴ്ച. കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന് മലയാള മനോരമ നല്‍കുന്ന അവാര്‍ഡ് 2006- 2007ല്‍ ലഭിച്ചത് ഹംസ മാനേജിംഗ് ട്രസ്റ്റിയായ ആറ്റൂര്‍ അറഫ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്റെ മാഗസിന് ആയിരുന്നു. ഹംസ തന്നെയായിരുന്നു മാഗസിന്‍ കമ്മിറ്റി ചെയര്‍മാന്‍. ‘മഞ്ഞു പെയ്യുമ്പോള്‍ ഇല പറയാതിരുന്നത് ‘ എന്നായിരുന്നു മാഗസിന്റെ പേര്. എം.ടി, സി. രാധാകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിരടങ്ങുന്നതായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി.

sameeksha-malabarinews

കൂടിക്കാഴ്ചയില്‍ അതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. ഹംസയ്ക്ക് എം.ടി വിജയാശംസ നേര്‍ന്നു. മുന്‍ പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രൊഫ: എം.എം നാരായണന്റെ വിശേഷങ്ങള്‍ ഹംസയോട് എം.ടി ചോദിച്ചറിഞ്ഞു. പൊന്നാനി എം.എല്‍.എ പി. നന്ദകുമാറിനോടൊപ്പമാണ് ഹംസ എം.ടിയെ സന്ദര്‍ശിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!