
മലപ്പുറം: കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ . പൊന്നാനിയില്‍ മാസപ്പിറവി കണ്ടതോടെയാണ് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ തീരുമാനമായത്. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും അറിയിച്ചു.
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂര്‍ത്തീകരണം ആയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ചെറിയ പെരുന്നാള്‍ നല്‍കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




