Section

malabari-logo-mobile

പൂത്തുലഞ്ഞ് ചെറുമുക്കിലെ ആമ്പല്‍ പാടം

HIGHLIGHTS : തിരൂരങ്ങാടി: ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന ചെറുമുക്ക് വയലില്‍ ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് നാട്ടുകാര്‍ക്കും പ്രദേശവാസികള...

സ്വന്തം ലേഖകന്‍
തിരൂരങ്ങാടി: ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന ചെറുമുക്ക് വയലില്‍ ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് നാട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ കൗതുക കാഴ്ച്ച ആയിരിക്കുകയാണ്. ഈ വയലില്‍ ദൂര ദിക്കില്‍ നിന്നും എത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും വെള്ളത്തിനു മുകളിലെ പച്ചില സൗന്ദര്യവും അതിനിടയിലെ ചുവന്ന പൂക്കളും വേണ്ടു വോളൂം ആസ്വദിക്കുന്നുണ്ട് .

വര്‍ഷങ്ങളോളം ഇവിടെ വെള്ള നിറത്തിലുള്ള ആമ്പലായിരുന്നു വിരിഞ്ഞിരുന്നത്. എന്നാല്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് ചെറുമുക്ക് പ്രദേശക്കാരില്‍ ഒരാള്‍ കോട്ടക്കല്‍ ഭാഗത്തുനിന്ന് ചുവന്ന ആമ്പലയുടെ വിത്ത് വയലില്‍ കൊണ്ടിട്ടതോടെയാണ് ഇവിടെയുണ്ടായിരുന്ന വെളുത്ത ആമ്പല്‍ പോയ് ചുവന്ന ആമ്പല്‍ വിരിയാന്‍ ഇടയായതെന്ന് നാട്ടുകാര്‍ പറയുന്നു.

sameeksha-malabarinews

ഏക്കറക്കണക്കിന്ന് വയലില്‍ വിരിഞ്ഞുനില്‍ക്കുന്ന മനോഹരമായ ചുവന്ന ആമ്പല്‍ കാഴ്ച കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് സ്ഥലത്തെത്തുന്നവരും ചെറുമുക്ക് വഴി യാത്ര ചെയ്യുന്നവരും റോഡില്‍ വാഹനങ്ങള്‍ നിറുത്തി വയലില്‍ ഇറങ്ങി ചുവന്ന ആമ്പല്‍ പൂവിന്റെ വിത്തുകളും അത് പോലെ പൂക്കളും പറിച്ച് പോവുന്നത് പതിവ് കാഴ്ച്ചയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!