Section

malabari-logo-mobile

സര്‍ക്കാര്‍ 69 ലക്ഷം അനുവദിച്ചു: ചെട്ടിപ്പടി-എടവണ്ണത്തറ-കാര്യാട് റോഡ് പ്രവൃത്തി തുടങ്ങി

HIGHLIGHTS : മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യമൊരുക്കാന്‍ ചെട്ടിപ്പടി -എടവണ്ണത്തറ -കാര്യാട് റോഡ് നവീകരിക്കുന്നു. തുറമുഖ വി...

മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യമൊരുക്കാന്‍ ചെട്ടിപ്പടി -എടവണ്ണത്തറ -കാര്യാട് റോഡ് നവീകരിക്കുന്നു. തുറമുഖ വികസന വകുപ്പില്‍ നിന്ന് അനുവദിച്ച 69 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് കെട്ടി ഉയര്‍ത്തി നവീകരിക്കുന്ന പ്രവൃത്തി തുടങ്ങി.

പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം ഡിവിഷനില്‍പ്പെടുന്ന മേഖലയിലാണ് ചെട്ടിപ്പടി -എടവണ്ണത്തറ – കാര്യാട് റോഡ്. വയലിന് നടുവിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തി മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. താനൂര്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി. കൂട്ടുമൂച്ചി, ചേളാരി, കളിയാട്ടമുക്ക്, തലപ്പാറ, പരപ്പനങ്ങാടി തുടങ്ങിയ മേഖലകളിലേക്ക് ഈ റോഡ് വഴി എളുപ്പത്തില്‍ എത്താനാകും. കീഴ്ച്ചിറയിലെ കുടുംബങ്ങള്‍ക്കും റോഡ് നവീകരണം ഗുണകരമാകും.

sameeksha-malabarinews

തീരദേശ വികസന ഫണ്ട് തീരദേശ മേഖലയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ പരിധിയില്‍ വിനിയോഗിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് നെടുവ വില്ലേജില്‍പ്പെടുന്ന ചെട്ടിപ്പടി – എടവണ്ണത്തറ – കാര്യാട് റോഡ് നവീകരണത്തിന് തുറമുഖ വികസന ഫണ്ട് ലഭ്യമാക്കാനായത്. വയല്‍ പ്രദേശത്ത് റോഡിലേക്ക് വെള്ളം കയറാത്ത വിധത്തില്‍ ഉയര്‍ത്തിയാണ് പ്രവൃത്തി നടത്തുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് റോഡ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!