ബിപിന്‍ റാവത്ത് ആദ്യ സംയുക്ത സേനാ മേധാവി

ദില്ലി: കരസേന മേധാവി ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. മൂന്ന് വര്‍ഷമാണ് കാലാവധി. ഡിസംബര്‍ 31 ന് ബിപിന്‍ റാവത്ത് വിരമിക്കാനിരിക്കെയാണ് സംയുക്ത സേനാ മേധാവിയായി നിയമിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവെന്ന പദവിയാണ് ഇതുവഴി റാവത്തിനു ലഭിക്കുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറാണ് ബിപിന്‍ റാവത്ത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ ബിപിന്‍ റാവത്ത് പരാമര്‍ശിച്ചത് ഏറെ വിവാദമായിരുന്നു.

Share news
error: Content is protected !!
Scroll to Top