Section

malabari-logo-mobile

പമ്പയിലെ ജലനിരപ്പ് ഉയരുന്നു; ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

HIGHLIGHTS : Water level in Pampa rises; Travel to Sabarimala banned

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് നിരോധനം. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം. ജലനിരപ്പ് കുറയുന്നതിനെ അടിസ്ഥാനമാക്കി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും പിന്നീട് ദര്‍ശനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

ഇതിനിടെ ഇടുക്കി ഡാമിലേയും മുല്ലപ്പെരിയാര്‍ ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 2399.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.90 അടിയിലെത്തി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!