നെടുവ ഹൈസ്‌കൂളിലേക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നടത്തി

പരപ്പനങ്ങാടി; പരപ്പനങ്ങാടി നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ മൂന്നു ലക്ഷം രൂപ വകയിരുത്തി നെടുവ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് നല്‍കിയ ഫര്‍ണിച്ചറുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എ. ഉസ്മാന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. വി. മുസ്തഫ, കൗണ്‍സിലര്‍മാരായ മഞ്ജുഷ പ്രലോഷ്‌
, സി ജയദേവന്‍, പാലക്കണ്ടി വേലായുധന്‍, പിടിഎ പ്രസിഡണ്ട് മുരളീധരന്‍, എസ് എം സി ചെയര്‍മാന്‍ സി.കൃഷ്ണന്‍ കുട്ടി, പ്രധാന അധ്യാപിക അല്‍ഫോന്‍സ, സ്റ്റാഫ് സെക്രട്ടറി രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top