Section

malabari-logo-mobile

വിവരങ്ങള്‍ വിരല്‍തുമ്പില്‍ അറിയാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍

HIGHLIGHTS : Voter Helpline to get information at finger tips

മലപ്പുറം:രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച  സേവനങ്ങളും വിവരങ്ങളും ലഭിക്കാന്‍ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടര്‍ ഹെല്‍പ് ലൈന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തല്‍സമയ ഡാറ്റ ഈ ആപ്പ് വഴി ലഭ്യമാക്കുന്നു. വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയുമാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം. വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍വരുന്ന ഒ.ടി.പി രജിസ്ട്രഷന്‍ ഉപയോഗിച്ച് ലോഗിന്‍ രജിസ്ട്രേഷന്‍ നടത്താം.  തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്‍ലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം.

*ആപ്ലിക്കേഷനില്‍ ലഭിക്കുന്ന പ്രധാന സേവനങ്ങള്‍*

sameeksha-malabarinews

* വോട്ടര്‍ പട്ടിക തിരയല്‍ (വിശദാംശങ്ങള്‍ പ്രകാരം അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് തിരയാം)

* പുതിയ വോട്ടര്‍ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് ഫോമുകള്‍ പൂരിപ്പിക്കല്‍, മറ്റൊരു നിയോജക മണ്ഡലത്തിലേക്ക് ഷിഫ്റ്റ് ചെയ്യല്‍, ഓവര്‍സീസ് വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യല്‍ അല്ലെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കല്‍ , എന്‍ട്രികളുടെ തിരുത്തല്‍, നിയമസഭാ മണ്ഡലത്തിനുള്ളില്‍ തന്നെ ട്രാന്‍സ്പൊസിഷന്‍ ചെയ്യല്‍ എന്നിവ ഈ ആപ്പിലൂടെ സാധിക്കും.

* തിരഞ്ഞെടുപ്പ് സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും അതിന്റെ സ്റ്റാറ്റസ് അറിയാനും സാധിക്കും.

* സ്ഥാനാർഥികളുടെ വിവരം അറിയുന്നതിന്

* വോട്ടര്‍മാര്‍ക്കുള്ള മറ്റ് അത്യാവശ്യ സേവനങ്ങളും വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!