Section

malabari-logo-mobile

പെന്‍ഷന്‍ കിട്ടാതെ ദുരിതത്തിലായി വിരമിച്ച അങ്കണ്‍വാടി ടീച്ചര്‍മാര്‍

HIGHLIGHTS : Retired Ankanwadi teachers are in distress without getting pension

പരപ്പനങ്ങാടി: പെന്‍ഷന്‍ കിട്ടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ ദുരതത്തിലായിരിക്കുകയാണെന്ന്  വിരമിച്ച അങ്കണ്‍വാടി ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും. 2017ല്‍ പെന്‍ഷനായവര്‍ക്ക് കഴിഞ്ഞ ആറുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും 2022,23 കാലഘട്ടത്തില്‍ പെന്‍ഷനായവര്‍ക്ക് ഇതുവരെ ഒരുപെന്‍ഷനും ലഭിച്ചില്ലെന്നും പരപ്പനങ്ങാടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു.രോഗികളായ തങ്ങളില്‍ പലര്‍ക്കും മരുന്നുവാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.

നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ട് തങ്ങളുടെ ഇന്നത്തെ അവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും ഇതുവരെ അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. 35 ഉം 45 ഉം വര്‍ഷം വരെ അങ്കണ്‍വാടികളില്‍ ജോലി ചെയ്ത തങ്ങള്‍ക്ക് 2500 രൂപയാണ് പെന്‍ഷന്‍ ലഭിച്ചിരുന്നത്. ഈ തുക വര്‍ദ്ധിപ്പിച്ചുതരുവാനും മുടങ്ങിക്കിടിക്കുന്ന പെന്‍ഷന്‍ ഉടന്‍ നല്‍കുവാനും സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വിജയം.കെ, വത്സലകുമാരി .പി, പുഷ്പലത .ഒ, സൈനബ വി. പി, ശ്രീമതി പി .കെ എന്നിവര്‍ സംബന്ധിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!