Section

malabari-logo-mobile

റമദാന്‍ സ്‌പെഷ്യല്‍ – ഇറച്ചി പത്തിരി

HIGHLIGHTS : Ramadan Special - Irachi Pathiri

ആവശ്യമായ ചേരുവകള്‍:-

ഇറച്ചി- 250 ഗ്രാം
സവാള- 3 എണ്ണം
ഇഞ്ചി- 1 കഷണം
മസാല- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
പച്ചമുളക്- 4 എണ്ണം
വെളുത്തുള്ളി- 5 അല്ലി
മുളക് പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 നുള്ള്
കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍
ഗോതമ്പ്‌പൊടി- 1/2 കിലോ
മൈദ- 250 ഗ്രാം
മല്ലിയില- 4 തണ്ട്

sameeksha-malabarinews

തയ്യാറാക്കുന്ന വിധം;-

ഇറച്ചി വേവിച്ച് പൊടിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. യോജിപ്പിച്ചതിന് ശേഷം പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും മസാലയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

മൈദയും ഗോതമ്പ്‌പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള നേരിയതായി പരത്തിയെടുക്കുക. നടുവില്‍ ചിക്കന്‍വെച്ച് മറ്റൊന്നു കൊണ്ട് അടച്ച് രണ്ട് വക്കുകളും തമ്മില്‍ വെള്ളം ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഇങ്ങനെ തയ്യാറാക്കിയതിന് ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!