Section

malabari-logo-mobile

വോള്‍ട്ടേജ് ക്ഷാമം കക്കാട് ട്രാന്‍സ്‌ഫോര്‍മര്‍ കമ്മീഷന്‍ ചെയ്തു

HIGHLIGHTS : Voltage Shortage Kakkad Transformer commissioned

തിരൂരങ്ങാടി:കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി സ്ഥാപിച്ച 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ കമ്മീഷന്‍ ചെയ്തു.

നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍,കെഎസ്ഇബി അസി: എഞ്ചിനിയര്‍ കെ. ബിജു. സബ് എഞ്ചിനിയര്‍മാരായ വി അനില്‍കുമാര്‍, പി രാഹുല്‍, ഓവര്‍സിയര്‍ ബി ജഗദീഷ് എന്നിവര്‍ നേതൃത്വം നല്‍കി, ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു മഹല്ല് പ്രസിഡന്റ് ഇ.വി ഷാഫി. സെക്രട്ടറി കെ മരക്കാരുട്ടി മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്‌ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വരികയായിരുന്നു. ട്രാന്‍സ്ഫോര്‍മര്‍ കമീഷന്‍ ചെയ്തതോടെ കക്കാട് ടൗണ്‍ മേഖലയിലെവോള്‍ട്ടേജ് ക്ഷാമത്തിനു ഏറെ പരിഹാരമായിരിക്കുകയാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!