തിരൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

തിരൂര്‍: തിരൂര്‍ താനൂര്‍ റോഡില്‍ പൂക്കയില്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്ന ആള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മുത്തൂര്‍ സ്വദേശി ഷഫീക്കിനാണ് പരിക്കേറ്റത്.

തിരൂര്‍ ഭാഗത്തുനിന്നും താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും താനൂര്‍ ഭാഗത്തുനിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റയാളെ നാട്ടുകാര്‍ തൊട്ടടുത്തുള്ള പൂക്കയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതമല്ല എന്നാണറിയുന്നത്. തിരൂര്‍ പോലീസെത്തി കാര്‍ ജെ സി ബി ഉപയോഗിച്ച് നീക്കി ഗതാഗത തടസ്സം നീക്കി.

 

Share news
error: Content is protected !!
Scroll to Top