പപ്പടം ചമ്മന്തി വേറെ ലെവലാണ്

ആവശ്യമായ ചേരുവകള്‍

പപ്പടം – 3 എണ്ണം
ചെറിയുള്ളി – 2-3
ഉണക്കമുളക് – 3-4
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്
തേങ്ങ ചിരവിയത് – മ്മ കപ്പ്
ഇഞ്ചി – ചെറുകഷ്ണം
പുളി – ചെറു ബോള്‍ വലുപ്പത്തില്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി പപ്പടം ഓരോന്നായി വറുത്തു കോരുക. തണുക്കാന്‍ മാറ്റിവെക്കുക. ശേഷം മിക്‌സി ഉപയോഗിച്ച്, ചെറിയുള്ളി, ഉണക്കമുളക്, ഇഞ്ചി, പുളി, തേങ്ങ, കറിവേപ്പില എന്നിവ ചേര്‍ത്ത് പെട്ടെന്ന് ക്രഷ് ചെയ്‌തെടുക്കുക. ശേഷം വറുത്ത പപ്പടം ചെറിയ കഷ്ണങ്ങളാക്കി ഇതിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്‌തെടുക്കുക. പപ്പടം ചമ്മന്തി റെഡി.

 

Share news
error: Content is protected !!
Scroll to Top