Section

malabari-logo-mobile

വില്ലേജ് ഓഫീസുകളില്‍ കളക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

HIGHLIGHTS : മലപ്പുറം: ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന. 16 ടീമുകള്‍ ഇരുപതോളം വില്ലേജ് ഓഫീസുകള്‍ ഒരേ സമയം പരിശോധിച്ചു. ജില്ലയിലെ വില്ലേജ് ഓഫീസുകള...

മലപ്പുറം: ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന. 16 ടീമുകള്‍ ഇരുപതോളം വില്ലേജ് ഓഫീസുകള്‍ ഒരേ സമയം പരിശോധിച്ചു. ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ജില്ലാ കളക്ടറും, എ.ഡി.എമ്മും, സബ്കളക്ടറും, ഡെപ്യൂട്ടി കളക്ടര്‍മാരും അസിസ്റ്റന്റ് കളക്ടറും തഹസില്‍ദാര്‍മാരും 16 ടീമുകളായാണ് ഒരേ സമയം മിന്നല്‍ പരിശോധന നടത്തിയത്.

വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും, ജീവനക്കാരുടെ നല്ല പെരുമാറ്റവും , സമയ ബന്ധിത സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായാണ് മുന്‍കൂട്ടി അറിയിക്കാതെയുള്ള ആകസ്മിക പരിശോധന. വില്ലേജ് ഓഫീസുകളിലെ ഹാജര്‍ പുസ്തകം, ഔദ്യോഗിക യാത്രകളും മറ്റും രേഖപ്പെടുത്തുന്ന മൂവ്‌മെന്റ് രജിസ്റ്റര്‍, കൈവശമുള്ള പണം രേഖപ്പെടുത്തേണ്ട ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ , പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട രേഖകള്‍ , അപേക്ഷകളുടെ രജിസ്റ്റര്‍, വില്ലേജിലെത്തിയ പൊതുജനങ്ങളുടെ അഭിപ്രായം, ഫയലുകളുടെയും രജിസ്റ്ററുകളുടേയും പരിപാലനം എന്നിയവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ സംബന്ധിച്ച് പരിശോധന വേളയില്‍ തന്നെ നോട്ടീസ് നല്‍കി ജീവനക്കാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.

sameeksha-malabarinews

ഇത്തരത്തിലുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. ഗുരുതമായ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!