Section

malabari-logo-mobile

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്

HIGHLIGHTS : ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷനും കേരള കളരിപ്പയറ്റ് അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ പരപ്പനങ്ങാടി SNM ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷനും കേരള കളരിപ്പയറ്റ് അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ പരപ്പനങ്ങാടി SNM ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നവ 23 ,24 ശനി ,ഞായര്‍ ദിവസങ്ങളിലായി സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉത്ഘാടനം ചെയ്യുകയ്തു. കേരള കളരിപ്പയറ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണദാസ് ഗുരുക്കള്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ഗുരുക്കള്‍, ജില്ലാ പ്രസിഡന്റ് ഹരീ ഗുരുക്കള്‍ ,സംസ്ഥാന ജോയന്റ് സെക്രട്ടറി ഹനീഫ ഗുരുക്കള്‍, ഷൗക്കത്ത് ഗുരുക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ടു ദിവസമായി നടന്ന മത്സരത്തില്‍ 500 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സീനിയര്‍ ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്തു. ജില്ലാ ഓവര്‍ റോള്‍ HGS ഒന്നാം സ്ഥാനക്കാരായപ്പോള്‍എപിഎം മേല്‍മുറി രണ്ടാം സ്ഥാനവും വല്ലഭട്ട കാലടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

sameeksha-malabarinews

സാബിര്‍ കല്ലന്‍ സ്വാഗതം പറഞ്ഞ സമാപന സമ്മേളനം പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.വി.ജമീല ടീച്ചര്‍ ഉത്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി,വത്സരാജ് ചെട്ടിപ്പടി ,റൂബി സെക്കീന, ഹനീഫ എന്നവര്‍ സംസാരിച്ചു. ചടങ്ങില്‍ ജമീല ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു. സ്റ്റേറ്റ് ജോയ്ന്റ് സെക്രട്ടറി ഹനീഫ ഗുരുക്കളെ ആദരിച്ചു. ഷിബുലാല്‍ ഗുരുക്കള്‍ നന്ദി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!