കൂടത്തായി കൊലക്കേസ്: മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം

കൊച്ചി: കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ ഒന്നാം പ്രതിയായ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊല്ലാന്‍ സയനേഡ് നല്‍കിയെന്നാണ്

കൊച്ചി: കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ ഒന്നാം പ്രതിയായ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊല്ലാന്‍ സയനേഡ് നല്‍കിയെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.

ജ്വല്ലറി ഉടമയായ തനിക്ക് ഒന്നാം പ്രതി ജോളിയെ അറിയില്ലെന്നും സ്വര്‍ണപ്പണികള്‍ക്കുവേണ്ടിയാണ് സയനേഡ് സൂക്ഷിച്ചത്. ആരെയും കൊലപ്പെടുത്താനോ ഉപദ്രവിക്കാനോ സയനേഡ് നല്‍കിയിട്ടില്ല. പോലീസ് നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.