മഹാരാഷ്ട്ര ഹര്‍ജികളില്‍ വിധി നാളെ

ദില്ലി:മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന എന്‍സിപി കോണ്‍ഗ്രസ് ത്രികക്ഷികള്‍ സമര്‍പ്പിച്ച

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി:മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന എന്‍സിപി കോണ്‍ഗ്രസ് ത്രികക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ നാളെ 10.30 ന് വിധി പറയുമെന്ന് സുപ്രീം കോടതി. എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന വാദത്തിനൊടുവിലാണ് വിധി പറയാനായി കേസ് കോടതി മാറ്റിയത്.

ഗവര്‍ണറുടെ തീരുമാനത്തിന്റെ പകര്‍പ്പ് കയ്യിലുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. അജിത് പവാറിന്റെ പിന്തുണക്കത്ത് കോടതിയില്‍ ഹാജരാക്കി. നിയമസഭാ കക്ഷി നേതാവായി തന്നെ തെരഞ്ഞെടുത്തെന്ന് അജിത് പവാര്‍ കത്തില്‍ പറയുന്നു. ഗവര്‍ണര്‍ ക്ഷണിച്ച നടപടിയിലേക്ക് കടക്കുന്നില്ലെന്നും മുന്നിലുള്ള വിഷയം വിശ്വാസവോട്ടെടുപ്പ് മാത്രമാണെന്നും കോടതി പറഞ്ഞു. കേസില്‍ കക്ഷിചേരാന്‍ ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജി തള്ളി.

ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന് 154 പേരുടെ പിന്തുണയുണ്ടെന്നും രഷ്ട്രപതി ഭരണം പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്നും വിശ്വാസവോട്ടെടുപ്പ് വേഗം നടത്തണമെന്നും കപില്‍ സിബില്‍ പറഞ്ഞു.24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും പ്രോടൈം സ്പീക്കറെ കോടതി തീരുമാനിക്കണമെന്നും കബില്‍ സിബില്‍ കോടതിയില്‍ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം ആവശ്യമണെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹത് തഗിയും ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കുമായി റോതഹ് തഗിയും തുഷാര്‍ മേത്തയും ഹാജരായി. ശിവസേന കോണ്‍ഗ്രസ് എന്‍സിപി കക്ഷികള്‍ക്കായി കബില്‍ സിബലും മനു അഭിഷേക് സിങ് വിയുമാണ് കോടതിയിലെത്തിയ്ത.

അജിത് പവാറിന് വേണ്ടി മനീന്ദര്‍ സിങ് ഹാജരായി. സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാന്‍ അനുവദിക്കരുതെന്ന് മനു അഭിഷേക് സിങ് വി കോടതിയെ അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •